മലയാളികളുടെ സ്വന്തം ദുല്‍ഖറിന് അങ്ങ് റഷ്യയില്‍ നിന്നൊരു ആരാധിക

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവ നടന്മാരില്‍ മുന്‍പന്തിയിലാണ് ദുല്‍ഖര്‍ സല്‍മ്മാന്‌റെ സ്ഥാനം. എന്നാല്‍ താരത്തിന് അങ്ങ് റഷ്യയില്‍ വരെ ആരാധകരുണ്ട്. ദുല്‍ഖറിന്‌റെ ഒരു ആരാധികയാണ് റഷ്യയിലുള്ളത്. റഷ്യന്‍ വംശജയായ മെറീന ഗ്ലാഡ്കിഖ് ആണ് താന്‍ ദുല്‍ഖറിന്‌റെ ആരാധികയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ദുല്‍ഖര്‍ അംബാസിഡറായ ഒരു ടെക്‌സ്റ്റൈല്‍ ബ്രാണ്ടിന്‌റെ പരസിത്തിലെ അദ്ദേഹത്തിന്‌റെ ചിത്രത്തിന് സമീപം നില്‍ക്കുന്ന മെറീനയുടെ ചിത്‌രം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.