നീലക്കണ്ണുള്ള പാക് ചായ്‍വാലയുടെ ആദ്യ സംഗീത ആല്‍ബം എത്തി

നീലക്കണ്ണുകളുള്ള പാക് ചായക്കടക്കാരന്‍, സൂപ്പര്‍ മോഡലുകളെയും വെല്ലുന്ന അര്‍ഷാദ് ഖാന്‍ ആയിരുന്നു ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയിലെ തരംഗം. അര്‍ഷാദ് അഭിനയിച്ച ആദ്യ സംഗീത ആല്‍ബം റിലീസ് ചെയ്തു. ചായ്‍വാല എന്ന് തന്നെയാണ് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേരും.

ഉമൈസ് ഖാനാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ലില്‍ മാഫിയ ബാന്‍ഡാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്.

ഇസ്ലാമാബാദ് ഇത്വാര്‍ പ്രദേശത്ത് വച്ച് ഫോട്ടോഗ്രാഫറായ ജവേരിയ ജിയ അലിയാണ് ചായ്‍വാലയായ അര്‍ഷാദിനെ ക്യാമറയില്‍ പകര്‍ത്തി ഇന്സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രം വൈറലായി. ചായ്‍വാല എന്ന ഹാഷ്ടാഗില്‍ ചിത്രം ട്വിറ്ററില്‍ ടോപ്പ് ട്രെണ്ടിംഗ് ആയി മാറുകയും ചെയ്തിരുന്നു.