പ്രണയിച്ചയാളെ തന്നെ കെട്ടണമെന്ന് എന്താണിത്ര നിര്‍ബന്ധം; മനസു തുറന്ന് ഭാവന

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവരായി ആരുമില്ല. എന്നാല്‍, പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധമെന്ന് നടി ഭാവന. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും വേര്‍പിരിഞ്ഞ് കഴിയുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചിട്ടും വിവാഹ ശേഷം ആത്മാര്‍ത്ഥതയില്ലാതെ പെരുമാറുന്നവരും ഉണ്ട്.

അതുകൊണ്ടുതന്നെ നിബന്ധനകള്‍ ഏതും ഇല്ലാത്ത പ്രണയത്തിലാണ് തനിക്ക് വിശ്വാസം. മറ്റുള്ളവരെ കാണിക്കാന്‍ മാതൃകാ ദമ്പതികളാകുകയും വീടിനുള്ളില്‍ കലഹിക്കുകയും ചെയ്യുന്നതില്‍ എന്ത് പ്രണയമാണ് ഉള്ളതെന്നും ഭാവന ചോദിക്കുന്നു.

വിവാഹശേഷവും താന്‍ സിനിമയില്‍ തന്നെ ഉണ്ടാകുമെന്നും വിവാഹം കഴിഞ്ഞതിനു പിന്നാലെ ഉപേക്ഷിക്കാന്‍ സിനിമ അത്ര മോശം തൊഴില്‍ അല്ലെന്നും താരം വ്യക്തമാക്കുന്നു.