തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചത് മോദിയുടെ ഭ്രാന്തന് തീരുമാനമാണെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്.. തിരുവനന്തപുരത്ത് ആര്.ബി.ഐ ശാഖയ്ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിലാണ് അച്യുതാനന്ദന് മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും ആഞ്ഞടിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സമരമാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള മോദിയുടെ ഭ്രാന്തന് തീരുമാനത്തിനെതിരെയാണ് സമരം. സഹകരണ മേഖല തകര്‍ന്നാല്‍ അത് കേരളത്തിലെ ജനങ്ങളെ ബാധിക്കും. ഇതിനെതിരെ പ്രതിഷേധം ശക്തമാവാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. എന്നിട്ടും മോദിക്ക് ഒരു കുലുക്കമില്ല. എന്നാല്‍ ഭ്രാന്തന് തീരുമാനവുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ല. കേരളത്തിന്റെ പൊതു വികാരം കണക്കിലെടുത്ത് തീരുമാനം പിന്‍വലിക്കണം. നോട്ട് പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ വരാന്‍ പോലുമുള്ള മര്യാദ മോദി കാണിക്കുന്നില്ല. രാജ്യഭരണം ഹാസ്യ കലാപരിപാടിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നുവെന്നും വി.എസ് കുറ്റപ്പെടുത്തി.
ഭ്രാന്തന് തീരുമാനമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുക
അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത് കള്ളപ്പണക്കാരുടെ സ്പോണ്‍സേര്‍ട് സമരമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സമരത്തിന് പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.