വിവാദങ്ങൾ നീറി പുകയുന്നു …ബന്ധുനിയമന വിവാദത്തില്‍ സർക്കാരിന്റെ പ്രതിച്ഛായ എന്താകും ..

ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ പാര്‍ട്ടിക്കകത്തുനിന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു.എല്ലാ വിവാദങ്ങളും സര്‍ക്കാരിനെ പാടെ പ്രതിരോധത്തിലാക്കി . അതോടൊപ്പംതന്നെ നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം പരാതിപ്പെടുന്നു.പാർട്ടിയുടെ സാധാരണ പ്രവര്‍ത്തകരേയും നേതാക്കളേയും അപമാനിക്കുന്ന നടപടിയാണിതെന്നും അവര്‍ക്ക് പരാതിയുണ്ട്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി.ജയരാജനെതിരെയും പി.കെ. ശ്രീമതിക്കെതിരെയും ആരോപണങ്ങളുയര്‍ന്നതിന് പിന്നാലെ ശ്രീമതി ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പും വിവാദമായിരുന്നു . എന്തായാലും വിവാദങ്ങൾ നീറി പുകയുമ്പോൾ ബന്ധുനിയമന വിവാദത്തില്‍ സിപിഐഎം മലക്കം മറിയുന്നത് കാത്തിരുന്ന് കാണാം .