ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 246 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 405 റണ്‍സ് വിജയലക്ഷ്യമായി രണ്ടാം ഇന്നിംഗിസിന് ഇറങ്ങിയ ഇംഗ്ലണ്ട് 158 റണ്‍സിന് ഒാള് ഒൗട്ട് ആവുകയായിരുന്നു. ആര് അശ്വിനും ജയന്ത് യാദവും മൂന്നും മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും നേടി.
രണ്ടിന് 81 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് വന്‍ ബാറ്റിംഗ് തകര്ച്ചണ്. ജോറൂട്ട് (25), ഡക്കെത്ത് (0), മൊയീന്‍ അലി (2), ബെന്‍ സ്റ്റോക്ക് (6) ആദില്‍ റാഷിദ് (4), അന്‍സാരി (0), ബ്രോഡ് (5), ആന്ഡേഴ്സണ് (0) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍രുടെ സ്കോര്‍. 34 റണ്‍സുമായി ബെയ്സതോയ് പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 204 റണ്‍സിന് പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 405 ആയി നിശ്ചയിക്കപ്പെട്ടത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ആദില്‍ റഷീദിന്റെയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ കുറഞ്ഞ സ്കോറിന് പുറത്താക്കാന്‍ സഹായിച്ചത്.
81 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന വിക്കറ്റില്‍ ജയന്ത് യാദവും മുഹമ്മദ് ഷമ്മിയും 42 വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്തിയതാണ് ഇന്ത്യയ്ക്ക് രക്ഷയായത്. ജയന്ത് 27*ഉം ഷമ്മി 19 റണ്‍സും എടുത്തു. 26 റണ്‍സെടുത്ത രഹാനെയാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്ന മറ്റൊരു ബാറ്റ്സ്മാന്.
മുരളി വിജയ്(3), രാഹുല്‍ (10), പൂജാര (1) അശ്വിന് (7), സാഹ (2), ജഡേജ (14), ഉമേശ് യാദവ് (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സംഭാവന. 14 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റഷീദ് ആകട്ടെ 24 ഓവറില്‍ 82 റണ്‍സ് വീഴത്തിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.