മന്ത്രി ആയിരുന്ന ജയരാജനെ മാത്രമല്ല, മനുഷ്യസ്നേഹിയായ ജയരാജനെയും നിങ്ങള്‍ അറിയണം

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട് മന്ത്രി സ്ഥാനം രാജിവെച്ച ഇ.പി ജയരാജനെ പുകഴ്ത്തിയും ജയരാജന്റെ പ്രവൃത്തികളെ പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ്. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഷഫീറാണ് ജയരാജന് ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി പിന്തുണയര്‍പ്പിച്ചെത്തിയത്.

2850_pkg_imageഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്‌ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും ഉള്ളിലൊന്ന് അറിയാമായിരുന്നു, സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്നയാളാണ് ജയരാജന്‍. , അവര്‍ക്കൊപ്പം ഓണവും ക്രിസ്മസും ആഘോഷിക്കുന്ന ജയരാജന്‍ എന്ന രാഷ്ട്രീയ നേതാവ് മനുഷ്യസ്‌നേഹി കൂടിയാണെന്നും മുഹമ്മദ് ഷഫീര്‍ കുറിക്കുന്നു. കൂടാതെ രാത്രിയില്‍ എല്ലാ ദിവസവും ക്രിത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണ്. തന്റെ ട്രാക്ക് റെക്കോഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നത് കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് ജയരാജന് പുറത്തുപോകേണ്ടി വന്നതെന്നും ഇത് പാര്‍ട്ടിയുടെ അഭിപ്രായം അല്ല തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുഹമ്മദ് ഷഫീര്‍ വിശദമാക്കുന്നു.