ഇന്ന് നോട്ടു മാറാന്‍ അവസരം മുതിര്‍ പൗരന്മാര്‍ക്ക് മാത്രം

    ന്യൂഡല്‍ഹി: ഇന്ന് അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം. ബാങ്ക് സാധാരണ പോലെ
    കഴിഞ്ഞ ആഴ്ചയില്‍നിന്നും വ്യത്യസ്തമായി ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി അറിയിച്ചു.

    പൊതുവില്‍ ഇപ്പോള്‍ തിരക്ക് കുറവാണ്. അതിനാല്‍ തന്നെ ശനിയാഴ്ച്ച മുതിര്‍ന്നവര്‍ക്ക് മാത്രമാണ് നോട്ട് മാറാന്‍ അവസരം ഉള്ളതെന്നും മറ്റ് ഉപഭോക്താക്കളുടെ ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും രാജീവ് ഋഷി വ്യക്തമാക്കി. വളരെ കഠിനമായി ബാങ്കുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അതിനിടെ, അസാധുവാക്കിയ നോട്ടുകളുടെ മാറ്റം അവസാനിപ്പിക്കുന്നവെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.