തൃശൂര്‍: തെരുവുനായ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടവെ എരുമപ്പെട്ടിയില്‍ വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു. കടങ്ങോട് തെക്കമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (18) ആണ് മരിച്ചത്. ആക്രമിക്കാന്‍ എത്തിയ തെരുവുനായ കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഗുരുവായൂര്‍ ആര്യഭട്ട കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ. രാവിലെ പാല് വാങ്ങാന്‍ പോയപ്പോള്‍ തെരുവുനായ്ക്കള്‍ ഓടിയടുക്കുന്നതു കണ്ട് അടുത്ത വീട്ടിലെ പറമ്പിലേക്ക് ഓടിയ ഗ്രീഷ്മ ആള്‍മറയില്ലാത്ത കിണറ്റിലാണ് വീണത്. കുന്നംകുളത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.