ഇതില്‍പ്പരം ഒരു ജന്മദിനസമ്മാനം തന്റെ കാമുകന് കെയ്ല്‍ ജന്നര്‍ വേറെ എന്തു നല്‍കാനാണ്? പരമ്പരാഗത ബെര്‍ത്ത്ഡേ കാര്‍ഡിന് പകരം ജന്മദിനാശംസയോടൊപ്പം കാമുകന് ത്യാഗയുമൊത്തുള്ള തന്റെ ടോപ്പ്ലെസ്സായ നല്ല ചൂടന്‍ ഫോട്ടോയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ കാമുകന്റെ ജന്മദിനത്തിന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ത്യാഗയുടെ 27 ാം ജന്മദിനത്തില് രണ്ടുപേരും വെറും ജീന്‍സ് മാത്രം ധരിച്ച് കാമുകനെ കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിലാണ് 19 കാരി കെയ്ലിന്റെ ഫോട്ടോ. അനാവൃതമായ മാറിടത്തിലേക്ക് ത്യാഗ തല കുനിച്ചിരിക്കുന്നു. മറ്റൊന്ന് ഇരുവരും ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് ചിരിക്കുന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഇരുവരുടേയും ഏറ്റവും പുതിയ ഫോട്ടോയാണ് ഇത്.