കൊല്ലം: സംസ്ഥാന ഖജനാവില്‍ കയ്യിട്ടുനോക്കിയാല്‍ പോലും ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് വനം മന്ത്രി കെ. രാജു. കേരള പ്രവാസി ഫെഡറേഷന് ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം റദ്ദാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കിഫ്ബി എന്ന സാമ്പത്തിക സ്രോതസ്സ് മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നതില്‍ അധികവും പ്രവാസികളാണെന്നും മന്ത്രി പറഞ്ഞു. ചാത്തന്നൂരില്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം എന്‍.അനിരുദ്ധന്, സിപിഐ മണ്ഡലം സെക്രട്ടറി എന്‍. സദാനന്ദന് പിള്ള, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.