പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലില്‍ പോകുന്നവര്‍ താഴെ പറയുന്ന സമുദ്ര പ്രദേശങ്ങളില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
29-08-2019-ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും മത്സ്യബന്ധനത്തിനു പോകരുത്.
30-08-2019 മുതല്‍ 02 -09-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് കിഴക്ക്, മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുത്.29-08-2019 മുതല്‍ 02-09 -2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ പോകരുത്.