![NGIL bags the Great People Managers Award](https://janapriyam.com/jpm/wp-content/uploads/2019/08/NGIL-bags-the-Great-People-Managers-Award-696x485.jpg)
കൊച്ചി: നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് ഗ്രേറ്റ് മാനേജര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ജിഎംഐ) ബഹുമതി. ഫോബ്സ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഗ്രേറ്റ് പീപ്പ്ള് മാനേജേഴ്സുള്ള രാജ്യത്തെ മികച്ച 50 കമ്പനികളില്‍ ഒന്നായി നിറ്റാ ജലാറ്റിന്‍ കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ കമ്പനിക്ക് വേണ്ടി എച്ച്ആര്‍ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ രാംഭാസ്കര് ജിഎംഐ ഉപദേഷ്ടാവ് സഞ്ജയ് മേഹ്ത്തയില് നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.