കൃഷ്ണമ്മയുടെ പ്രതിമാസ പെന്‍ഷന്‍ 30,000 രൂപ… ചെലവാക്കിയിരുന്നത് മന്ത്രവാദത്തിനായി… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളെയും ബന്ധുപീഡനത്തെയും തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ അമ്മയും മകളും വീടിനുള്ളില്‍ അനുഭവിച്ചു വന്നിരുന്നത് കൊടിയ പീഡനങ്ങളെന്ന് നാട്ടുകാര്‍. ലോണടയ്ക്കാന്‍ നിവൃത്തിയില്ലാതിരുന്ന കുടുംബമായിരുന്നില്ല ഇവരുടേതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നു.

അന്ധവിശ്വാസം തലയ്ക്കു പിടിച്ച കുടുംബമായിരുന്നു ഇവരുടേതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. കൃഷ്ണമ്മയ്ക്ക് മാസം 30,0000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ചുപോയതാണ് കൃഷ്ണമ്മയുടെ ഭര്‍ത്താവ്. ഈ തുക കൃഷ്ണമ്മ നേരിട്ട് കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഈ പണമെല്ലാം മന്ത്രവാദത്തിനായി ചെലവഴിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഈ പെന്‍ഷന്‍ തുകയില്‍ നിന്നും കുറച്ച് പൈസ വിനിയോഗിച്ചിരുന്നുവെങ്കില്‍ പോലും ലോണ്‍ അടഞ്ഞേനെ. എന്നാല്‍, ചെറുമകളായ വൈഷ്ണവിക്ക് പോലും ഇവര്‍ ഒന്നും കൊടുക്കാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ ബന്ധുക്കള്‍ പറയുന്നു.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ കൃഷ്ണമ്മ പോര് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രന്‍ ഗള്‍ഫിലായിരുന്ന സമയത്ത് സ്വന്തം വീട്ടില്‍ പോയി മടങ്ങിവരാന്‍ അല്പം താമസിച്ചതിന് ലേഖയെ വീട്ടില്‍ കയറ്റാന്‍ കൃഷ്ണമ്മ തയ്യാറായില്ല. ഇക്കാര്യം അറിഞ്ഞ ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നു പൊലീസുകാരനായ തന്റെ അമ്മാവന്‍ ഗോപിപിള്ളയെ ഫോണില്‍ വിളിച്ചു വിഷയത്തില്‍ ഇടപെടണമെന്നും ലേഖയെ വീട്ടില്‍ കയറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും അങ്ങനെയാണ് ലേഖയ്ക്ക് വീട്ടില്‍ കയറാന്‍ കഴിഞ്ഞതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.