ആലുവ : ഏഴു വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. ‘റിജിഡ് ബ്രോങ്കോസ്പി’ എന്ന രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ നടപടിയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്.
കൂര്‍ത്ത അഗ്രമുള്ള ബള്‍ബ് പുറത്തെടുക്കുന്നതിനിടെ ശ്വാസകോശത്തില്‍ മുറിവോ രക്തസ്രാവമോ ഉണ്ടായില്ലെന്നും പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.അഹമ്മദ് കബീര്‍ പറഞ്ഞു.
ശ്വാസകോശത്തില്‍ ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി ബള്‍ബ് പുറത്തെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നതിനാല്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ രാജഗിരിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് ‘റിജിഡ് ബ്രോങ്കോസ്പി’ യിലൂടെ ബള്‍ബ് പുറത്തെടുത്തത്.