രുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും അദ്ദേഹം നിയമസഭ പ്രത്യേക സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢശ്രം നടത്തുകയാണ്.
നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ആഭ്യന്തര കലാപത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യമാണ് കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചത്. വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ നിക്ഷേപം രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണക്കടിയില്‍ വച്ച് കിടന്നുറങ്ങുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കറന്‍സി പിന്‍വലിച്ചതു കൊണ്ടു കള്ളപ്പണക്കാര്‍ ബുദ്ധിമുട്ടുന്നില്ല. സാധാരണക്കാര്‍ക്ക് മാത്രമാണ് ബുദ്ധിമുട്ടുണ്ടായത്. കേരളത്തിലെ സഹകരണ മേഖലയുടെ അസ്തിവാരം തോണ്ടാനുള്ള നടപടിയാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു.