ലണ്ടന്‍ : അടുത്തിടെ ഉണ്ടായ ആ കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ട് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷമീമയുടെ കുടുംബം സര്‍ക്കാരിന് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. ഷമീമയുടെ അഭിഭാഷകന് ഇവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി അമ്മയേയും നവജാത ശിശുവിനെയും കാണാനുള്ള നീക്കത്തിലാണ്. ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി നീണ്ട നിയമയുദ്ധത്തിലേയ്ക്ക് വഴിവെക്കുമെന്നതിനാല്‍ ജെറാ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ എങ്കിലും ബ്രിട്ടണില്‍ എത്തിക്കാനുള്ള ഒരുക്കണമാണ് കുടുംബം നടത്തിക്കൊണ്ടിരിക്കുന്നത്.
ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടണിലേയ്ക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിലവില്‍ ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്ക് പൗരത്വം ഉള്ള സമയത്ത് ജനിച്ച കുഞ്ഞായതിനാല്‍ ആ കുഞ്ഞ് ബ്രിട്ടീഷ് പൗരനാണ് എന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേയ്ക്ക് അയയ്ക്കില്ലെന്നും സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞ് വലയുകയാണെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടണിലേയ്ക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെ ഇരട്ടപൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.