കൊച്ചി: പെസഹാദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട, സിറോ മലബാര്‍ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറത്തിറക്കി. ആഗോള കത്തോലിക്കാ സഭയില്‍ 2000 വര്‍ഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റികൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയായിരുന്നു.എന്നാല്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്‍ തോമസില്‍ ചേര്‍ന്ന സിനഡ് മാര്‍പാപ്പയുടെയും കര്‍ദ്ദിനാള്‍ സംഘത്തിന്റെയും നിര്‍ദ്ദേശം തള്ളുകയായിരുന്നു. പൗരസ്ത്യ സഭകളുടെ ആരാധന ക്രമത്തില്‍ കാല്‍കഴുകല്‍ ശ്രുശുഷയ്ക്ക് പ്രത്യേക പദവിയാണ് ഉള്ളത്. ഇതിനെ തള്ളിക്കളയാനാകില്ലെന്നാണ് സീറോ മലബാര്‍ സഭയുടെ വാദം.പരമ്പരാഗത രീതിയില്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാലുകള്‍ കഴുകിയാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.