ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെന്നു കെജ്രിവാള് .സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും ഒരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നും കെജ്!രിവാള്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുവഴി, ആം ആദ്മി പാര്‍ട്ടിയുടെ 30 ശതമാനം വോട്ടുകള്‍ ബി.ജെ.പി സഖ്യം ചോര്‍ത്തിയെന്ന് കെജ്രിവാള് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 20 സീറ്റില്‍ ഒതുങ്ങിയതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്.