കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേില് ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍. മിഷേില്െന ക്രോണ്‍ മാനസികമായി പിഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായും മൊഴിയില്‍ പറയുന്നു.എന്നാല്‍ മിഷേല്‍ ചെന്നൈയിലേക്ക് പോകുന്നത് പ്രതി എതിര്‍ത്തിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് നിരന്തരം ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. പ്രതിയില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണും സിം കാര്‍ഡുകളും കോടതി മുഖേന ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകള്‍ വീണ്ടെടുക്കാനാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.