പ്രണയത്തിന് കണ്ണില്ല; വകതിരിവും

പ്രണയത്തിന് കണ്ണില്ല എന്നാണ് പൊതുവെ പറയുന്നത്. വകതിരിവും തീരെയില്ലെന്ന് എസ്.എം.ഇ സംഭവം തെളിയിക്കുന്നു. പ്രണയത്തിന്‍െ്‌റ പേരില്‍ കോട്ടയം എസ്.എം.ഇയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ആദര്‍ശ് എന്ന യുവാവിന്‍െ്‌റ അതിവൈകാരിക രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലക്ക് തള്ളിവിട്ടത്. ഏറെ പ്രതീക്ഷകളോടെ മകളെ പഠിക്കാനയച്ച ഒരു കുടുംബത്തിന്‍െ്‌റ നഷ്ടത്തിന് ആര് മറുപടി തരും മകന്‍ പഠിച്ച് ഒരു താങ്ങാകുന്നത് കാത്തിരുന്ന ആദര്‍ശിന്‍െ്‌റ കുടുംബത്തിനും ഇനി തീരാവേദനയുടെ ദിനങ്ങള്‍.

എസ്.എം.ഇയില്‍ ജീവനൊടുക്കിയ ആദര്‍ശും ഇയാള്‍ കൊലപ്പെടുത്തിയ ലക്ഷ്മിയും ആറ് മാസം മുമ്പ് വരെ പ്രണയത്തിലായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. അതല്ല പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍െ്‌റ പ്രതികാരമാണ് കൊലപാതകമെന്നും വാര്‍ത്തകളുുണ്ട്. വസ്തുത എന്ത് തന്നെയായാലും കൊലപാതകമോ ആത്മഹത്യയോ അതിന് ന്യായീകരണമാകുന്നില്ല. ഭീഷണിപ്പെടുത്തിയോ ഭയപ്പെടുത്തിയോ എങ്ങനെയാണ് ഒരു പെണ്‍കുട്ടിയുടെ മനസ് നേടാനാകുന്നത്.

ആദര്‍ശിന് തന്‍െ്‌റ ജൂണിയര്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിയോട് ഉണ്ടായിരുന്നത് പ്രണയമല്ല. ഒരുതരം ഒബ്‌സഷനാണെന്ന് പറയേണ്ടി വരും. നിരന്തരം ഒരു വ്യക്തിയെ പിന്തുടരുകയും അയാളുടെ സാന്നിധ്യം ഉള്ളയിടത്തെല്ലാം എത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഒബ്‌സഷന്‍. ലക്ഷ്മിയെ ഇനി ശല്യം ചെയ്യില്ലെന്ന് പോലീസിന്‍െ്‌റ മധ്യസ്ഥതയില്‍ ഉറപ്പ് കൊടുത്തിട്ടും അയാള്‍ വീണ്ടും ശല്യം ചെയ്തത് അതിന്‍െ്‌റ തെളിവാണ്.

ആദര്‍ശിന്‍െ്‌റ ഈ ഒബ്‌സഷന്‍ കുറഞ്ഞപക്ഷം വീട്ടുകാരെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഈ യുവാവിനെ മാറ്റിയെടുക്കാമായിരുന്നു. രണ്ട് ജീവനുകള്‍ പൊലിയുന്നത് തടയുകയും ചെയ്യാമായിരുന്നു. പിന്നെ വിവാഹത്തില്‍ എത്തിയാല്‍ മാത്രമേ പ്രണയം വിജയിക്കൂ എന്നുണ്ടോ? ചോദ്യം ആത്മഹത്യയോ കൊലപാതകമോ മനസില്‍ തീരുമാനിച്ചിരിക്കുന്ന പ്രണയം അസ്ഥിക്ക് പിടിച്ചവരോടാണ്. സ്‌നേഹിച്ചയാളെ തന്നെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രണയത്തിന്‍െ്‌റ തീയും നൊമ്പരവും മനസില്‍ കൊണ്ടു നടക്കുന്ന എത്രയോ പേരുണ്ട്. ആ സുഖമുള്ള വേദന കൂടിയാണ് പ്രണയം എന്ന് ആദര്‍ശുമാര്‍ മനസിലാക്കുക.

ജെയ്സന്‍ മാത്യു