ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുന്നു. കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലെ തൊഴില്‍ സാധ്യതയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖല 4.1 ശതമാനം വളരും. കാര്‍ഷിക വായ്പ 10 ലക്ഷം കോടിയാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും.
ജലസേചനത്തിന് കൂടുതല്‍ നബാര്‍ഡ് പദ്ധതികള്‍, 500 കോടി വകയിരുത്തും
കാര്‍ഷിക വരുമാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും.
1500 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും
ഒരു കോടി ഗ്രാമീണ കുടുംബങ്ങളെ ദാരിദ്ര്യ രഹിതമാക്കും
കരാര്‍ കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും
വിള ഇന്‍ഷുറന്‍സ് 40% ആയി ഉയര്‍ത്തും; 900 കോടി വകയിരുത്തും
ഡയറി പ്രൊസസിംഗ് ഇന്‍ഫ്ര ഫണ്ട് 2,000 കോടി രൂപ കൂടി. ഇതോടെ 8000 കോടിയായി ഉയരും.
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി
എല്ലാവര്‍ക്കും നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
2019ഓടെ ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍