രാജ്‌ഘട്ടിന് പുതിയ വികസനമുഖമൊരുക്കി കേന്ദ്രസർക്കാർ.

സ്വദേശികളും, വിദേശികളുമായി പ്രതിദിനം പതിനായിരത്തോളം പേർ സന്ദർശിക്കുന്ന ഗാന്ധിസമാധിയിൽ, മഹാത്മാഗാന്ധിയുടെ ജീവിവും, ചിന്തകളുമായി ബന്ധപ്പെട്ട മറ്റു യാതൊന്നും ഇത്രയും വർഷങ്ങളായി സ്ഥാപിച്ചിട്ടില്ല. കറുത്ത കല്ലു പാകിയ ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് സന്ദർശകർക്ക് ഇവിടെ കാണാൻ സാധിക്കുക. ഈ കുറവു പരിഹരിക്കുന്നതിനായി നഗരവികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുളള രാജ്‌ഘട്ട് സമാധി സമിതി കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്തി വന്ന വിവിധ നവീകരണപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപിതാവിന്റെ അറുപത്തിയൊൻപതാം ചരമവാർഷികമായ നാളെ നടക്കും.മാർബിളിൽ ആലേഖനം ചെയ്ത ഗാന്ധിജിയുടെ 30 അമൃതവചനങ്ങളും ഗ്രാനൈറ്റ് പാകിയ നടപ്പാതയോട് ചേർന്ന് ഗാന്ധിസമാധി സന്ദർശിക്കാനെത്തുന്ന സന്ദർശകർക്ക് പ്രചോദനമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.