പഞ്ചാബില്‍ ട്രെയ്‌നില്‍ തീപിടുത്തം: നിരവധിപ്പേര്‍ക്ക് പരിക്ക്

പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നില്‍ തീപിടുത്തം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. അമൃത്സറില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരയിലേയ്ക്ക് പുറപ്പെട്ട കര്‍മ്മഭൂമി എക്‌സ്പ്രസിലാണ് തീ പടര്‍ന്നത്. നാല് ബോഗികളിലേയ്ക്ക് തീ പടര്‍ന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു.

വയലിന് സമീപത്തുകൂടെ കടന്നുപോകുമ്പോഴാണ് തീ പടര്‍ന്നതെന്നാണ് സൂചന. തീ പിടിച്ചതിന് പിന്നാലെ ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ട്രെയിന്‍ എഞ്ചിന്‍ അടിയന്തിരമായി പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇത് യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.