പി.എസ്.സിക്ക് എതിരായ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകുന്നതില്‍ തടസ്സമൊന്നും ഇല്ലെന്ന് കേരള ഹൈക്കോടതി. നടപടികള്‍ സ്റ്റേ ചെയ്തിട്ടില്ലെന്നും പി.എസ്.സി സമര്‍പ്പിച്ച ഹര്‍ജി പരഗണനയിലാണ് എന്ന് മാത്രമേ ഉള്ളുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
പി.എസ്.സി ഹര്‍ജി നല്‍കിയെന്ന് കരുതി നടപടികള്‍ നിര്‍ത്തി വയ്ക്കേണ്ടതില്ല. കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. പരിഗണനയില്‍ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. അതിനാല്‍ നിങ്ങള്‍ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറുപടി നല്കാന് പിഎസ്സി ഇന്ന് കൂടുതല്‍ സമയം ചോദിച്ചു. കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.



















