സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയ പ്രിയദര്‍ശനി പദ്ധതിയില്‍ പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ നിത്യ ചിലവുകള്‍ക്കുപോലും വരുമാനം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍. വ്യവസായ സംരക്ഷണ ആവശ്യം ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനമായി.



















