മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അടക്കമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പി.എസ്.സിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായും താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്.
അടുത്ത ഘട്ടമായി പി.എസ്.സി നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നടപടി ആരംഭിക്കും. പി.എസ്.സിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നതില്‍ സര്‍ക്കാരില്‍ അതൃപ്തി ഉയരുന്നുണ്ട്. സമീപകാല നിയമനങ്ങളില്‍ അടക്കം കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



















