പ്രമുഖ ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. ബിജെപി അധ്യക്ഷന്‍ റെജി ലൂക്കോസിദെ ഷാളണിയിച്ച് സ്വീകരിച്ചു.
ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു, അങ്ങനെ പോയാല്‍ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ഇനി മുതല്‍ ബിജെപിക്ക് വേണ്ടി ശബ്ദിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു.



















