പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. കേരള ശ്രീ പുരസ്‌കാരം ലഭിച്ച കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ. ജയകുമാറിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ ബന്ധുക്കളായ 9 പേരെ നഷ്ടപ്പെട്ടപ്പോഴും മണ്ണില്‍ പുതഞ്ഞ മൃതശരീരങ്ങള്‍ക്കിടയില്‍ നിന്ന് നൂറിലധികം പേരെ തിരിച്ചറിഞ്ഞ ആശാ പ്രവര്‍ത്തക ഷൈജ ബേബിയ്ക്കും കൂടാതെ കേരള ജ്യോതി പുരസ്‌കാരം നേടിയ എം.കെ. സാനു മാഷിനും മറ്റെല്ലാവര്‍ക്കും മന്ത്രി വീണ ജോര്‍ജ് അഭിനന്ദനങ്ങള്‍ അറിയിച്ചു.