സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ’. ഈ ഏജൻസി നടത്തിയ പഠനത്തിൽ, കാൻസറിന് കാരണമാവുന്ന വസ്തുക്കളുടെ പട്ടികയിൽ സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കാൻസർ സാധ്യതയുള്ളവയുടെ പട്ടികയിൽ ഇവയുണ്ട്. കാൻസറിന് കാരണമായേക്കാം’ എന്ന് മുന്നറിയിപ്പ് നൽകുന്ന വസ്തുക്കളുടെ പട്ടികയായ ‘2A’യിൽ ഹെയർ ഡൈയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപന്നങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ഹെയർ കട്ടിങ് സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ജോലിയെടുക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഐ.എ.ആർ.സി കണ്ടെത്തിയിട്ടുണ്ട്.ഹെയർ ഡൈകൾ ഉപയോഗിച്ചാൽ കാൻസർ വരും എന്ന് വ്യക്തമായി തെളിയിക്കാൻ കഴിയുന്ന ഗവേഷണ ഫലങ്ങൾ ലഭ്യമല്ലാത്തതിനാൽതന്നെ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.