കൊച്ചിയിൽ നടന്ന നൃത്തപരിപാടിക്കിടെ വേദിയിൽനിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാതോമസ് എം.എൽ.എയെ ഐ.സി.യുവിൽനിന്ന് വാർഡിലേക്ക് മാറ്റിയാതായി റിപ്പോർട്ട്. എം.എൽ.എയുടെ നില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ ഇപ്പോൾ അനുവദിക്കില്ല. തീവ്രപരിചരണ വിഭാഗത്തിൽനിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റ് ചികിത്സകളുമായി മുന്നോട്ടുപോവാൻ അധികൃതർക്ക് സാധിക്കും. ആരോഗ്യാവസ്ഥയെ സംബന്ധിച്ച് മെല്ലെ മെല്ല ജീവിതത്തിലേക്ക് എം.എൽ.എ തിരിച്ചുവരുകയാണെന്ന് ഉമതോമസിന്റെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നവർ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.