സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് 50 ശതമാനത്തിനു മുകളില്‍ എന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് പ്രസവശസ്ത്രക്രിയ നിരക്ക് കൂടുതല്‍ ഉള്ളത്. ആലപ്പുഴ ജില്ലയാണ് 56 ശതമാനവുമായി മുന്നില്‍ ഉള്ളത്. കാസര്‍ഗോഡ് ആണ് ഇതില്‍ പിന്നില്‍ ഉള്ളത്. 34 ശതമാനം. 2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ ദേശീയ ആരോഗ്യദൗത്യം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. അത്യാഹിതമൊഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സാധാരണപ്രസവം പ്രോത്സാഹിപ്പിക്കാത്തതാകാം നിരക്കുകൂടാന്‍ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നു.