പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി അമ്മുവിന്റെ പിതാവ്

സഹപാഠികളുടെ മാനസിക പീഡനത്തിനെ തുടര്‍ന്ന് ജീവനൊടുക്കിയ പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി അമ്മുവിന്റെ പിതാവ്. ചില സഹപാഠികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിട്ടിരുന്നു എന്ന രണ്ടുവരിയാണ് കത്തിലെ ഉള്ളടക്കം. അമ്മു ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതിനിടയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത് എന്ന് പിതാവ് ഒരു പ്രമുഖ മാധ്യമത്തോട് വിശദീകരിച്ചു. അതിനിടെ അമ്മുവിന്റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പ്രഫസര്‍ സജി കേസിലെ പ്രതികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അതേസമയം, വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കോളേജിന്റെ അടക്കം വീഴ്ച പരിശോധിക്കാന്‍ അന്വേഷണസമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. അതിലെ തുടര്‍നടപടി എന്ന നിലയ്ക്ക് ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സ്ഥലംമാറ്റി.