ദുബായില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വർധന

ദുബായില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭ ദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്. ഈ ഘട്ടത്തിലുള്ളവരില്‍ 50.5 ശതമാനം പുരുഷന്മാരും 49.5 ശതമാനം സ്ത്രീകളുമാണ് ഉള്ളത്. പരിശോധിച്ചവരില്‍ അമിതവണ്ണമുള്ളവര്‍ 36 ശതമാനമാണ്. പ്രമേഹം പ്രാഥമിക ഘട്ടത്തിലുള്ളവര്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ പരിശോധിച്ച് മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനിടയില്‍ ഒന്നര ലക്ഷത്തിലധികം പ്രമേഹ പരിശോധനകള്‍ മന്ത്രാലയം നടത്തിയിരുന്നു. ഇതില്‍ 27.30% പേര്‍ പ്രീ ഡയബെറ്റിസ് ഘട്ടത്തിലാണ്. 6.5 ശതമാനം പേര്‍ പ്രമേഹ ബാധിതരായിരുന്നു എന്നും കണക്കുകള്‍ പറയുന്നു.