ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങള്‍ ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്

ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങള്‍ ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതിലാണ് നടപടി. കുട്ടിയുടെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല. ഹൃദയത്തിന് തകരാറുണ്ട്. കൈകാലുകളില്‍ വളവുകളുണ്ട്. വായ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് തുടങ്ങി നിരവധി വൈകല്യങ്ങളാണ് കുട്ടിക്കുള്ളത്. ഓരോ മാസത്തെ സ്‌കാനിങ്ങിന് ശേഷവും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും അമ്മയ്ക്ക് റസ്റ്റ് മാത്രമേ ആവശ്യമുള്ളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.