കണ്ണിനു താഴെ കറുത്ത പാടുകൾ, ഐ ബാഗ് രൂപപ്പെടുന്നുടോ ? കാരണങ്ങൾ പലതുണ്ട്

കണ്ണിനു താഴെ കറുത്ത പാടുകൾ, ഐ ബാഗ്. കണ്ണുകൾ ആത്മവിശ്വാസത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. കണ്ണുകളുടെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് കണ്ണിനടിയിൽ രൂപപ്പെടുന്ന തടിപ്പ് അഥവാ അണ്ടർ ഐ ബാഗ്. കണ്ണുകൾക്ക് താഴെ തടിപ്പു വരുന്നതിന് കാരണങ്ങൾ പലതുണ്ട്. മദ്യപാനം ഇതിനൊരു കാരണമാണ്. ഇതല്ലാതെ ഉറക്കക്കുറവ്, ഏറെ നേരമുള്ള സ്‌ക്രീൻ ടൈം എന്നിവയെല്ലാം തന്നെ ഐ ബാഗിന് പ്രധാനപ്പെട്ട കാരണമാണ്. പലപ്പോഴും ഉറക്കക്കുറവും അമിത ഉറക്കവുമൊക്കെയാണ് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറത്തിനും വീക്കത്തിനുമൊക്കെ കാരണമാകുന്നത്. പലപ്പോഴും സമ്മർദ്ദവും ക്ഷീണവും മൂലം കണ്ണുകൾ ക്ഷീണിച്ചതും വീർത്തതുമായി കാണപ്പെടാറുണ്ട്. വാർദ്ധക്യം അധവാ പ്രായമാകൽ പ്രക്രിയയാണ് ഐ ബാഗ് ഉണ്ടാകാനുള്ള സാധാരണ കാരണങ്ങളിൽ ഒന്ന്. ഇത് നിങ്ങളുടെ 20-കളുടെ അവസാനത്തിൽ ആരംഭിക്കുകയും നിങ്ങളുടെ ജീവിതത്തിലുടനീളം തുടരുകയും ചെയ്യുന്നു. അതുപോലെ തന്നെ നിങ്ങളുടെ കുടുംബ ചരിത്രത്തിൽ എല്ലാവര്ക്കും തന്നെ ഇത്തരം ഐ ബാഗുകൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് ഉണ്ടാകാനുള്ള ചാൻസ് കൂടുതലായിരിക്കും. പുകവലി ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ ഗുരുതരമായി ബാധിക്കുകയും കണ്ണിന് താഴെയുള്ള ബാഗുകളിലേക്ക് നയിക്കുകയും ചെയ്യും. സിഗരറ്റിലും ചവയ്ക്കുന്ന പുകയിലയിലും കാണപ്പെടുന്ന നിക്കോട്ടിൻ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിലെ രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും അവയെ ചെറുതാക്കുകയും നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ഡാർക്ക് സര്‍ക്കിള്‍സ്‌ നു കാരണമാവുകയും ചെയ്യാം. മാത്രമല്ല പുകവലി നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള നേർത്ത വരകൾ, ചുളിവുകൾ, ചർമ്മം തൂങ്ങൽ എന്നിവയ്ക്കും കാരണമാകും. നിങ്ങളുടെ ഭക്ഷണക്രമവും ഐ ബാഗും തമ്മിൽ വളരെ വലിയ ബന്ധം ഉണ്ട് എന്ന എത്രപേർക്കറിയാം ? പഞ്ചസാര, ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് ശരീരത്തിന് മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതല്ല. കണ്ണിനു താഴെയുള്ള ഡാര്‍ക്‌ സര്‍ക്കിള്‍സ്‌, ഐ ബാഗുകൾ, ചുളിവുകൾ എന്നിവയ്ക്ക് മറ്റൊരു പ്രധാന കാരണം സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്നതാണ്. ഇതിനായി ഒരു സൺപ്രൊട്ടക്ഷൻ ഗ്ലാസ് വെച്ച് പുറത്തിറങ്ങുന്നത് ഫലപ്രദമാണ്. സ്ത്രീകളിൽ കണ്ണിനു താഴെയുള്ള ഐ ബാഗിന് ഒരു കാരണം കണ്ണിൽ ഉപയോഗിക്കുന്ന മേക്കപ്പ് കൃത്യമായി തുടച്ചു നീക്കാത്തതാണ്. കണ്ണിൽ ഉപയോഗിക്കുന്ന കോസ്മെറ്റിക് വസ്തുക്കളിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുന്നെന്നത് എല്ലാവര്ക്കും അറിയാമല്ലോ. ഇവ കൃത്യമായി തുടച്ചു നീക്കിയില്ലെങ്കിൽ കണ്ണിനെ അസ്വസ്ത പെടുത്തുകയും, ഇതുമൂലം ഐ ബാഗ്, ഡാർക്ക് circles എന്നിവ പിൽകാലത്ത് രൂപപ്പെടുകയും ചെയ്യും. കണ്ണുകളെ സംബന്ധിക്കുന്ന പ്രശ്ങ്ങൾക്ക് സ്വയം ചികിത്സ നടത്താതെ തീർച്ചയായും ഒരു നേത്ര രോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടത് അനിവാര്യമാണെന്ന് പ്രത്യേകം എടുത്ത് പറയുന്നു..