എലിസബത്ത് മാത്യു ,ഇപ്പോഴിതാ തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്

നാഡീവ്യൂഹത്തെ ബാധിക്കുന്ന തുരെത്ത് സിൻഡ്രോം എന്ന ഗുരുതര രോഗത്തെ സം​ഗീതത്തിലൂടെ അതിജീവിച്ച എലിസബത്ത് മാത്യു ,ഇപ്പോഴിതാ തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. തുരെത്ത് സിൻഡ്രോമിൽ നിന്ന് പൂർണമുക്തി നേടാൻ തനിക്കാവില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ എലിസബത്ത് വ്യക്തമാക്കി. ‘സ്റ്റേജിൽ കയറുന്ന സാഹചര്യത്തിൽ ഉത്കണ്ഠ ഉണ്ടാകുമ്പോൾ ടിക്സ് കൂടാറുണ്ട്. സ്റ്റേജിൽ കയറുമ്പോൾ ഒരുപാട് ഞെട്ടലുണ്ടാകാറുണ്ട്. ആത്മവിശ്വാസം കുറഞ്ഞ കാലവും ഉണ്ടായിരുന്നു. എന്നാൽ, ദൈവം തൻറെ കൂടെയുണ്ടെന്ന ചിന്ത, തനിക്ക് എന്തും സാധിക്കുമെന്ന തോന്നലുണ്ടാക്കി എന്നും എലിസബത്ത് വ്യക്തമാക്കി. തന്റെ അവസ്ഥ ഒരിക്കലും മാറില്ല. പ്രായം കൂടുന്തോറും അസുഖം മാറുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും തന്റെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിക്കുന്നതെന്നും എലിസബത്ത് കുട്ടിച്ചർത്തു. തനിക്ക് ഇത് കൂടിവരികയാണ്. ഈ അവസ്ഥയ്ക്ക് മരുന്നുകളില്ല. എന്നാൽ, ടിക്സ് ഉണ്ടാകുമ്പോൾ നാഡികളെ ശാന്തമാക്കുന്നതിന് ചെറിയ മരുന്നുകൾ കഴിക്കുമെന്നും, അപ്പോൾ ആശ്വാസം ലഭിക്കുമെന്ന് എലിസബത്ത് വ്യക്തമാക്കി. ടിക്സ് പാട്ടിനെ ബാധിക്കുമെന്ന് താൻ ഭയന്നുവെന്നും,. ഒരുസമയത്ത് അത് ബാധിച്ചതായും, ഇപ്പോൾ താൻ ഈ വിഷയത്തെ അതിജീവിച്ച് പാടുകയാണെന്നും എലിസബത്ത് വ്യക്തമാക്കി. ഉറങ്ങുന്നതൊഴികെ ജീവിതത്തിലെ പല കാര്യങ്ങളേയും ടിക്സ് ബാധിച്ചിട്ടുണ്ട്. അതെല്ലാം, താൻ മാനേജ് ചെയ്ത് മുന്നോട്ട് പോവുകയാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.