ഗസയിൽ പോളിയോ വാക്സിനേഷൻ വൈകിയാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് യു.എൻ. അതിനാൽ ഫലസ്തീനിൽ ഉടൻ തന്നെ അടിയന്തര വെടിനിർത്തൽ വേണമെന്നും യു.എൻ ആവശ്യപ്പെട്ടു. വാക്സിനേഷൻ ക്യാമ്പയിന്റെ അവസാന ഘട്ടം വൈകിയാൽ, പോളിയോ പടരാനുള്ള സാധ്യത വളരെയധികമാണെന്നും യു.എൻ മുന്നറിയിപ്പ് നൽകി. വർധിച്ചുവരുന്ന ബോംബ് ആക്രമണങ്ങളെ തുടർന്ന് ഗസയിൽ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം, മാറ്റി വെച്ചിരുന്നു. ഇത് ഇനിയും മാറ്റിവെച്ചാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് കാരണമാകുമെന്ന് യു.എൻ വ്യക്തമാക്കി. കൂടുതൽ കുട്ടികളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിൻ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ വക്താവ് വ്യക്തമാക്കി.