ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് അല്ലെ? ഈ വില്ലൻ നമ്മുടെ ശരീരത്തിൽ കൂടാൻ കാരണമെന്താണ്? മോശം ജീവിതശൈലിയും ഭക്ഷണശീലവുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ കൂടാൻ കാരണമാകും. ചിട്ടയായ ജീവിത ശൈലി പിന്തുടരുന്നതിനോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താവുന്ന ആഹാരങ്ങൾ കൂടി നമുക്ക് ഇന്ന് പരിചയപ്പെടുത്താം.
ആദ്യത്തേത് ഓട്മീൽ ആണ്. ഫൈബർ ധാരാളം അടങ്ങിയ ഓട്മീൽ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാൽ ബദാം, വാൾനട്സ് തുടങ്ങിയവ കഴിക്കാം.
ഡ്രൈ ഫ്രൂട്ടുകളാണ് അടുത്തതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.
ഇലക്കറികളാണ് അടുത്തത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവസാനമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
കൂടുതൽ ഹെൽത്ത് ടൈപ്പുകൾക്കായി ഡോക്ടർ ലൈവ് ടിവി സന്ദർശിക്കുക