അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്‌നാർബുദം വർധിച്ചുവരുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ റിപ്പോർട്ട്

അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്‌നാർബുദം വർധിച്ചുവരുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ റിപ്പോർട്ട്. അമേരിക്കയിലെ സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്ന സ്‌കിൻ കാൻസറിനു തൊട്ടുതാഴെയായി സ്തനാർബുദവും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്തനാർബുദം മൂലമുള്ള മരണം വലിയ തോതിൽ ചികിത്സയിലൂടെ ലോകത്തെമ്പാടും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കൻ ഇന്ത്യൻ അലാസ്‌ക ദേശക്കാരായ സ്ത്രീകളിൽ മരണനിരക്കിൽ കാര്യമായ വ്യത്യാസം കഴിഞ്ഞ മുപ്പത് വർഷങ്ങളായി കാണാൻ കഴിഞ്ഞിട്ടില്ല. കറുത്തവംശജരിൽ മറ്റുള്ളവരെ അപേക്ഷിച്ച് 38 ശതമാനം മരണനിരക്ക് കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ വളരെ അപൂർവമായി മാത്രമേ സ്തനാർബുദം ഉണ്ടാവാറുള്ളൂവെങ്കിലും ഈ വർഷം ഏകദേശം 2790 പേരിൽ രോഗം സ്ഥിരീകരിക്കപ്പെടുകയും 530 പേർ മരണപ്പെടുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്തനാർബുദം വളരെ നേരത്തേ കണ്ടെത്തുകയും മതിയായ ചികിത്സകൾ ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്