ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചതായി റിപ്പോർട്ട്. രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരണപെട്ടു. കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലിന് കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. പൊൻകുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകർന്നു. ആംബുലൻസ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. വീട്ടിനുള്ളിൽ അമ്മയും 2 മക്കളും കിടന്നുറങ്ങുകയായിരുന്നു. ഇവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.