തിരുവനന്തപുരത്ത് ഉഴുന്നുവടയിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയാതായി റിപ്പോർട്ട്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തകൃതിയായി നടക്കുമ്പോഴും, നമ്മൾ പുറത്ത് നിന്നും കഴിക്കുന്ന ഓരോ ഭക്ഷണപദാർത്ഥവും വളരെ ശ്രദ്ധയോടെ തന്നെ നിരീക്ഷിച്ചു കഴിച്ചില്ലെങ്കിൽ ജീവഹാനിക്ക് വരെ ഇടയായേക്കാം എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. തിരുവനന്തപുരത്ത് ഉഴുന്നുവടയിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയാതായി റിപ്പോർട്ട്. വെൺപാലവട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടലിനെതിരേ അധികൃതർ നടപടി സ്വീകരിച്ചു. പാലോട് സ്വദേശികളായ അനീഷ്, മകൾ സനുഷ എന്നിവർ രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിനായി വെൺപാലവട്ടത്തുള്ള ടിഫിൻ സെൻററിൽ കയറിയത്. അവിടെനിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പേട്ട പോലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി.