ജിമ്മിൽ പതിവ് വ്യായാമത്തിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു

ജിമ്മിൽ വർക്ഔട്ടിനിടെ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം തുടർകഥയാവുന്ന വാർത്തകൾ DoctorLive മുൻപും റിപ്പോർട്ട് ചെയ്തതിട്ടുണ്ട് ഇപ്പോഴിതാ കൊച്ചിയിലും അത്തരമൊരു ദാരുണ സംഭവം നടന്നിരിക്കുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു യുവതിയാണ് കുഴഞ്ഞുവീണു മരിച്ചത്. എളമക്കര സ്വദേശി വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിക്കാണ് ജീവൻ നഷ്ടമായത്. 24 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. പതിവ് വ്യായാമത്തിനിടയിൽ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടു മാസം മുൻപായിരുന്നു വയനാട് സ്വദേശിനിയായ അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്.