ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ നിയ​ന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യൂട്യൂബ്

ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ നിയ​ന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യൂട്യൂബ്. നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്നസ് സംബന്ധിയായ ഉള്ളടക്കം തിരയാനും കാണാനും കഴിയും. സമ്പൂർണമായ വിലക്കിനു പകരം ചിലതരം ശരീരങ്ങളെ മാതൃകകളാക്കുന്നവ ഉൾപ്പെടെയുള്ള വിഡിയോകൾ ആവർത്തിച്ച് കാണുന്നതിന് ഇനി യൂ ട്യൂബ് പ്രോത്സാഹിപ്പിക്കില്ല. സവിശേഷതകൾ താരതമ്യം ചെയ്ത് ചില ശരീരങ്ങളെ മറ്റുള്ളവയെക്കാൾ മഹത്വവൽക്കരിക്കുന്നവ, ചില പ്രത്യേക ശരീരങ്ങളെ ചെറുതാക്കി അവതരിപ്പിക്കുന്നവ, നേരിട്ട് സമ്പർക്കമില്ലാത്ത അടിയുടെയും ഭീഷണിയുടെയും രൂപത്തിൽ ആക്രമണോൽസുകത പ്രദർശിപ്പിക്കുന്നവ തുടങ്ങിയ വിഡിയോകൾക്കാണ് നിയന്ത്രണം കൊണ്ടുവരിക.