ഗദ്ദാഫി അനുകൂലികള്‍ ലിബിയന്‍ വിമാനം റാഞ്ചി; 118 യാത്രക്കാരുള്ള വിമാനം തകര്‍ക്കുമെന്ന് ഭീഷണി

    ട്രിപ്പോളി : ഗദ്ദാഫി അനുകൂലികള്‍ ലിബിയന്‍ വിമാനം റാഞ്ചി. 118 യാത്രക്കാരുമായി സെബയില്‍ നിന്നും ട്രിപ്പോളിയിലേയ്ക്ക് പുറപ്പെട്ട ലിബിയന്‍ യാത്രാ വിമാനമാണ് റാഞ്ചിയത്. എയര്‍ബസ് എ-320 വിമാനമാണ് രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചിയിരിക്കുന്നത്. യൂറോപ്പിലെ മാര്‍ട്ടയില്‍ ഇറക്കിയിട്ടുള്ള വിമാനം തകര്‍ക്കുമെന്നാണ് ഇവരുടെ ഭീഷണി. ലിബിയന്‍ വിമാനം മാര്‍ട്ടയില്‍ ലാന്റ് ചെയ്തിട്ടുള്ളതായി മാള്‍ട്ട പ്രധാനമന്ത്രി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്താവളത്തില്‍ വിമാനത്താവളത്തിന് ചുറ്റും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    ആയുധധാരികളായ വിമാനറാഞ്ചികളുടെ ഉദ്ദേശ്യം വ്യക്തമല്ല. ഇവരുടെ കൈവശം ഗ്രനേഡുകളും ഉണ്ട്.