കയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം നൽകി

പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം ചെറുക്കാനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനുമായി പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജുകളോട് ചേർന്നുള്ള ആശുപത്രികളിൽ സൈക്കാട്രിയോ മറ്റേതെങ്കിലും വിഭാഗമോ നടത്തുന്ന പ്രത്യേക ക്ലിനിക് ആയും പുകയില നിർമാർജന കേന്ദ്രം ആരംഭിക്കാമെന്ന് സർക്കുലറിൽ പറയുന്നു. ഇവ ലഹരി മുക്ത കേന്ദ്രങ്ങളായി പ്രവർത്തിക്കും. പരിശീലനത്തിനായി സ്ഥാപിച്ച ഗ്രാമ നഗര ആരോഗ്യ കേന്ദ്രങ്ങളിലും ഈ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. പുകയില നിരോധനത്തിനുള്ള പ്രത്യേക സേവനങ്ങളെ സംയോജിപ്പിച്ച് ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് പുകയില നിർമാർജന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.