സംസ്ഥാനത്ത് പകർച്ചപ്പനികളും ജലജന്യരോഗങ്ങളും ആശങ്കാജനകമായി വർധിക്കുന്നു

സംസ്ഥാനത്ത് പകർച്ചപ്പനികളും ജലജന്യരോഗങ്ങളും ആശങ്കാജനകമായി വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ പകർച്ചവ്യാധി ബാധിച്ചു മരിച്ചു. എലിപ്പനി ബാധിച്ചാണ് രണ്ടു പേർ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഒരാൾ മരിച്ചത്. 13000-ൽ അധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. 145 പേർക്ക് ഡെങ്കിപ്പനിയും പത്തു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.