ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത സ്യൂഡോബൾബർ എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി അനുഷ്ക ഷെട്ടി.
ചിരിയുമായി ബന്ധപ്പെട്ട രോഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം. ചിരി ഒരു പ്രശ്നമാണോ എന്നൊക്കെ. എന്നാൽ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാൽ പതിനഞ്ചുമുതൽ ഇരുപതു മിനിറ്റോളം തനിക്കത് നിർത്താൻ കഴിയില്ല എന്നും അനുഷ്ക പറയുന്നു. ഹാസ്യരംഗങ്ങൾ കാണുകയോ ഷൂട്ട് ചെയ്യുകയോ ചെയ്യുമ്പോൾ ചിരിച്ച് മറിയുകയും ഇതുമൂലം പലതവണ ഷൂട്ടിങ് നിർത്തേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും അനുഷ്ക പറയുന്നു. പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണ് സ്യൂഡോബൾബർ. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്.