മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ക വൈ​റ​സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾക്ക് ജാ​ഗ്ര​ത നി​ർദേ​ശം പുറ​ത്തി​റ​ക്കി

മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ക വൈ​റ​സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾക്ക് ജാ​ഗ്ര​ത നി​ർദേ​ശം പുറ​ത്തി​റ​ക്കി. ഗ​ർ​ഭി​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ​ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്റെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ക​യും ജാ​​ഗ്ര​ത പു​ല​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങൾ അണുമുക്തമാക്കണം. രോഗം ബാധിച്ച ഗർഭിണികളെ പ്രത്യേകം പരിശോധിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം. ഇ​തി​നാ​യി നോ​ഡ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്കണം. ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മറ്റും പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.