ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിൽ ഇറക്കി ഓര്‍ച്ചാര്‍ഡ്‌ തെറാപ്യൂടിക്‌സ്‌

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിൽ ഇറക്കി ഓര്‍ച്ചാര്‍ഡ്‌ തെറാപ്യൂടിക്‌സ്‌. കുട്ടികളെ ബാധിക്കുന്ന അപൂര്‍വ ജനിതക രോഗമായ മെറ്റക്രോമാറ്റിക്‌ ല്യൂകോഡിസ്‌ട്രോഫി എന്ന രോഗത്തിനുള്ള മരുന്നാണ് വിപണിയിൽ ഇറക്കിയത് . 35.52 കോടി രൂപയാണ് മരുന്നിന്റെ വില. ലെന്‍മെല്‍ഡി എന്നാണ് ഈ തെറാപ്പിക്ക് പേരിട്ടിരിക്കുന്നത്. ഏഴ്‌ വയസാകും മുന്‍പ്‌ തന്നെ കുട്ടികളെ മരണത്തിലേക്ക്‌ നയിക്കുന്ന നാഡീവ്യൂഹ രോഗമാണ്‌ മെറ്റക്രോമാറ്റിക്‌ ല്യൂകോഡിസ്‌ട്രോഫി അഥവാ എംഎല്‍ഡി. അമേരിക്കയില്‍ ഓരോ വര്‍ഷവും 40 കുട്ടികളെങ്കിലും ഈ രോഗവുമായിട്ടാണ്‌ ജനിക്കുന്നത്‌. പെട്ടന്ന് പടരുന്ന രോഗമാണ് എംഎല്‍ഡി. മുരടിപ്പ്‌, പേശികള്‍ക്ക്‌ ദൗര്‍ബല്യം, ശേഷികള്‍ ഇല്ലായ്‌മ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ലെന്‍മെല്‍ഡി കൊടുത്താൽ രോഗത്തിന്റെ വളർച്ച തടയാൻ സാധിക്കുമെന്നും മരുന്ന് നിർമ്മിതാക്കൾ ആയ ഓര്‍ച്ചാര്‍ഡ്‌ തെറാപ്യൂടിക്‌സ്‌ കൂട്ടിച്ചേർത്തു. യുഎസ്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്റെ അനുമതി ലെന്‍മെല്‍ഡിക്ക്‌ നൽകിരുന്നു.